തൃപ്പൂണിത്തുറ: മരാമത്ത് ജോലിക്ക് ഫണ്ട് വീതിക്കുമ്പോൾ എല്ലാ വാർഡുകൾക്കും തുല്യമായി വീതിക്കുന്ന നടപടി അനീതിയാണെന്ന് ഏരൂർ പള്ളിപാനം റോഡ് ആക്‌ഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. പള്ളിപാനം കനാൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ മാത്രം 40 ലക്ഷം രൂപ വേണമെന്ന് നഗരസഭ എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റിൽ പറയുന്നുണ്ട്.
എന്നാൽ പള്ളിപ്പാനത്ത് മൊത്തം ആവശ്യത്തിനായി അനുവദിച്ചിരിക്കുന്നത് മറ്റ് വാർഡുകൾക്ക് അനുവദിച്ചതു പോലെ 15 ലക്ഷം മാത്രമാണ്. ഇത് വേണ്ടത്ര പഠനം നടത്താതെയുള്ള തീരുമാനമാനമാണെന്നും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ.പി. മധുസൂദനന്റെ അദ്ധ്യക്ഷത വഹിച്ചു. വി.സി. ജയേന്ദ്രൻ, പി.വി. ചന്ദ്രബാബു, വി. മുരളീകൃഷ്ണദാസ്, മാധവൻ കുട്ടി അട്ടഞ്ചേരി എന്നിവർ സംസാരിച്ചു.