കുറുപ്പംപടി: ദി കുറുപ്പംപടി പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനദിനാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണം നടത്തി. പ്രമുഖ എഴുത്തുകാരൻ രായമംഗലം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.എം.ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോഭ്,പരീത്, ജയരാജ്, പി. ബി. ബിജു എന്നിവർ സംസാരിച്ചു.