അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഫോട്ടോ ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തി. ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് കോ- ഓർഡിനേറ്റർ സുഭദ്രാമണി പി.കെ അദ്ധ്യക്ഷത വഹിച്ചു. ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി നിർവഹിച്ചു. രമ്യ ഹരിദാസ് എം.പി ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു. വനിതകൾക്കായി കളർ ഗ്രേഡിംഗ് ക്ലാസ് നടത്തി. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ്, ട്രഷറർ ജോയ് ഗ്രേസ്, സംസ്ഥാന വനിത വിംഗ് കോ-ഓർഡിനേറ്റർ റോബിൻ എൻവീസ്,ജെസി ജോസഫ്, എം.എസ്. സുബിത , ബി.എൽ.ധന്യ, ഗ്രീഷ്മ ഹണി, സിന്ധു രാജഗോപാൽ, ദിൽജ വിജേഷ്, ഷിമി ഷാജി,സുജിത സജീവ്, കെ.വി.പ്രസീത,സ്മിത അനിൽകുമാർ, കെ.പ്രജിത, പി.കെ. രഹീന, ലോട്ടസ് റെജി എന്നിവർ സംസാരിച്ചു.