അങ്കമാലി- ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ വായനവാരം ആചരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. തുല്യത ഹയർ സെക്കൻഡറി പഠിതാക്കൾക്ക് കില ഫാക്കൽറ്റി എം.എസ്. മോഹനന്റെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ബ്ലോക്ക് പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി. വൈസ് പ്രസിഡന്റ് എം.ഒ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റ്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുനിൽ സാക്ഷരതാദിനസന്ദേശം നൽകി. വികസന സ്റ്റാന്റ്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ജോയ്, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ സിജോ ചൊവ്വരാൻ, ലാലി ആന്റു, റാണി പോളി, ബി.ഡി.ഒ അജയ്, പ്രേരക്മാരായ പി.വി. രാധ, എ.എ. സന്തോഷ്, ശാരി കുട്ടപ്പൻ, എ.കെ.രഘു എന്നിവർ സംസാരിച്ചു.