കളമശേരി: ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസാസിയേഷന്റെ നേതൃത്വത്തിലുള്ള പ്രതിഷേധയോഗം 29 ന് രാവിലെ 7.45 ന് ഉദ്യോഗമണ്ഡൽ ടൈം ഗേറ്റിലും ജനറൽ ബോഡി 10.30 ന് എസ്.സി.എസ് മേനോൻ ഹാളിലും നടക്കും. വിരമിച്ച ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ്, ശമ്പള കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.