തൃപ്പൂണിത്തുറ: വായനാപക്ഷാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭ വായനാ മത്സരം സംഘടിപ്പിച്ചു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് മത്സര വിജയികളായ വിദ്യാർത്ഥികൾക്കും നഗരസഭാ കൗൺസിലർമാർക്കും നഗരസഭാ ഉദ്യോഗസ്ഥർക്കും നഗരസഭ ലൈബ്രറി അംഗങ്ങൾക്കും പ്രത്യേകമായാണ് മത്സരം സംഘടിപ്പിച്ചത്. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന ഗ്രന്ഥമാണ് മത്സരത്തിൽ വായിച്ചത്.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. കൗൺസിലർ ഡി. അർജുനൻ ആശംസകൾ നേർന്നു. വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ സ്വാഗതവും കൗൺസിലർ കെ.ടി. അഖിൽദാസ് നന്ദിയും പറഞ്ഞു. വായനാ മത്സര വിജയികൾക്ക് നഗരസഭാ ചെയർപേഴ്സൺ ഉപഹാരങ്ങൾ വിതരണം ചെയ്തു. സി.ബി. വേണുഗോപാൽ, ഷമീർ, റെജീനാ റൊസാരിയോ, കൗൺസിലർമാരായ പി.എസ്. കിരൺ കുമാർ, വി.എസ്. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. വായനാ മത്സരത്തിന്റെ വിജയികളായ വിദ്യാർത്ഥികൾ: ആദിത്യൻ ആനന്ദ് (ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ), എം.വി. പ്രത്യുഷ (ഗവ.ഗേൾസ് ഹൈസ്ക്കൂൾ, തൃപ്പൂണിത്തുറ), വി.എസ്. ഗായത്രി (ഗവ.ഗേൾസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ).