പെരുമ്പാവൂർ: സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന 5000 കുരുമുളക് തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിതീഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ ബേസിൽ കല്ലറക്കൽ, ബൈജു പോൾ, പി.വി. പീറ്റർ, കെ.എസ്. ശശികല, കൃഷി അസിസ്റ്റന്റുമാരായ ഖദീജ, ആര്യ, ഫാത്തിമ എന്നിവർ സംസാരിച്ചു.