കളമശേരി: ഏലൂർ നഗരസഭയിലെ ഒമ്പതാം വാർഡിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾ, എം.ജി.സർവകലാശാലയിൽ നിന്ന് എൻവിറോൺമെന്റ് സയൻസിൽ ഡോക്ടറേറ്റ് നേടിയ കെ.കെ.നജ്മൽ, നന്മയുള്ള കഥകൾ എന്ന പുസ്തകത്തിന്റെ രചയിതാവ് ടി.ആർ.വിജയൻ എന്നിവരെ വാർഡ് കൗൺസിലർ കെ.എ.മാഹിന്റെ നേതൃത്വത്തിൽ ആദരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ഷെറിൻ സാറ്റൻ, കെ.ആർ. മാധവൻ കുട്ടി, എം.എ. അബ്ദുൾ കരീം, രഘു, ഹർഷൻ, ആബിദ, എന്നിവർ സംസാരിച്ചു.