പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡും ഉപഹാരവും നൽകും. സ്‌കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പു സഹിതം വെള്ളക്കടലാസിലെ അപേക്ഷ ജൂലായ് 5നകം ബാങ്ക് ഹെഡ് ഓഫീസിൽ നൽകണം. അപേക്ഷയോടൊപ്പം അമ്മയുടെയോ അച്ഛന്റെയോ ബാങ്ക് അംഗത്വ കാർഡിന്റെയും വിദ്യാർത്ഥിയുടെ ആധാർ കാർഡിന്റെയും കോപ്പിയും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം. ബാങ്കിൽ അക്കൗണ്ട് തുറക്കേണ്ടതിനാൽ അപേക്ഷയുമായി വിദ്യാർത്ഥികൾ നേരിട്ട് ഹെഡ് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ അറിയിച്ചു.