കൂത്താട്ടുകുളം: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂത്താട്ടുകുളത്ത് എം.സി റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് റെജി ജോൺ, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ,സജി പനയാരംപിള്ളി, ജിജോ.ടി. ബേബി, റോയി ഇരട്ടയാനിക്കൽ,ജോമി മാത്യു, കെ.സി.ഷാജി, സാബു മേച്ചേരി, ജിൻസ് പൈറ്റക്കുളം, കെൻ.കെ.മാത്യു, കാർത്തിക്,ജിനീഷ് വൻനിലം, ഗ്രീഗറി എബ്രഹാം, അജു ചെറിയാൻ എന്നിവർ പങ്കെടുത്തു.