പെരുമ്പാവൂർ:പെരുമ്പാവൂർ നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള അക്ഷരപ്പെരുമ സാംസ്‌കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ജി.സജീവ്, കൗൺസിലർമാരായ പോൾ പാത്തിക്കൽ, പി.എസ്.അഭിലാഷ്, സി.കെ. രാമകൃഷ്ണൻ, ഷീബ ബേബി, സി.കെ.അരുൺകുമാർ, ലത സുകുമാരൻ, കെ.ബി. നൗഷാദ്, ഷെമീന ഷാനവാസ്, സാലിത സിയാദ്, പി. എസ്.സിന്ധു, ടി.ജവഹർ, ലിസ ഐസക്, അനിത പ്രകാശ്, അഭിലാഷ് പുതിയേടത്, പി.എ.സിറാജ്, ആനി മാർട്ടിൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.