പെരുമ്പാവൂർ: പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനാചരണത്തിന്റെ സമാപനവും വിദ്യാർത്ഥിനികൾ തയാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. വായനവാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. പി.ടി.എ പ്രസിഡന്റ് ടി.എം.നസീർ, ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി, എ.പി.തുളസി , ഗായത്രിദേവി, വിനുവർഗീസ്, എ.കെ. റംസി എന്നിവർ നേതൃത്വം നൽകി.