പെരുമ്പാവൂർ: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എ.റഹീം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് വിജീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് വെങ്ങോല മണ്ഡലം പ്രസിഡന്റ് വി. എച്ച്. മുഹമ്മദ്, ഐ. എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ജോജി ജേക്കബ്, റിജു കുര്യൻ, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ എം.പി. ജോർജ്, അലി മൊയ്തീൻ, താരിഷ് ഹസ്സൻ, യൂത്ത് കോൺഗ്രസ്സ് മുൻ ദേശിയ കോർഡിനേറ്റർ അഡ്വ: ടി.ജി. സുനിൽ, പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എൻ. എ. ഹസ്സൻ, കെ.പി.സി.സി ശാസ്ത്ര വേദി ജില്ല സെക്രട്ടറി വിജയൻ മുണ്ടയത്ത്, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ജെ.കെ. റെജി, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറിമാരായ ബിനോയ് അരീക്കൽ, അശ്വരാജ് പോൾ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ അമൽ പോൾ, താജു കുടിലി,യൂത്ത് കോൺഗ്രസ്സ് പെരുമ്പാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌റുമാരായ ജെഫർ റോഡ്രിഗ്‌സ്, സഫീർ മുഹമ്മദ്, നിയോജകമണ്ഡലം സെക്രട്ടറിമാരായ അരുൺ ചാക്കപ്പൻ, മിഥുൻ എബ്രഹാം, അഫ്‌സൽ ഇ. എ, വിമേഷ് വിജയൻ, ജെലിൻ രാജൻ, യൂത്ത് കോൺഗ്രസ്സ് മുൻ ഭാരവാഹികളായ സെയ്ഫ് വെങ്ങോല, അൻസാർ അസീസ്, അജീഷ് വട്ടക്കട്ടുപടി, എമിൽ ഏലിയാസ്, കെ. എസ്.യു നിയോജകമണ്ഡലം സെക്രട്ടറി ബേസിൽ സണ്ണി, കെ.പി.സി.സി ശാസ്ത്ര വേദി സെക്രട്ടറിമാരായ എം. എം. ജോജോ, അരുൺ ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.