പെരുമ്പാവൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടക്കാലിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ജമാൽ,പി.പി.തോമസ് പുല്ലൻ,പി.എസ്. രാജൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൽസൺ റോയ്, മണ്ഡലം ഭാരവാഹികളായ എം.എം. ഷൗക്കത്ത് അലി, എൽദോസ് ഡാനിയേൽ, എൽദോസ് വർഗീസ്, ജിബി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.