ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അദ്ധ്യക്ഷയായി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്ക് ഗ്രാമസഭകൾ, പ്രത്യേക ഗ്രാമസഭകൾ, ഊരുകൂട്ടങ്ങൾ എന്നിവയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളെ ആസ്പദമാക്കി ചർച്ച ചെയ്താണ് അന്തിമ പദ്ധതി രേഖയ്ക്ക് രൂപം നൽകിയത്.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. സിജു, രജനി മനോഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത ജൂലിയറ്റ് ടി. ബേബി, പഞ്ചായത്ത് അംഗങ്ങളായ പി.വി. പൗലോസ്, ഇന്ദിര ധർമ്മരാജൻ, ഷിൽജി രവി, ലൈജു ജനകൻ തുടങ്ങിയവർ പ്രസംഗിച്ചു.