kkr

കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. കർണ്ണൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.വി. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ആർ.അനിലൻ, കോളേജ് മാനേജർ ടി.കെ. സുരേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ബീന ടി. ബാലൻ, പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ തുടങ്ങിയവർ സംസാരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ലഹരി വിരുദ്ധ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ ബോധവത്കരണ ക്ളാസെടുത്തു.