hari

കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി എസ്. ഹരിനന്ദനന് ഗിന്നസ് ലോക റെക്കാഡ്. 96 മണിക്കൂർ നീണ്ട 'ലാർജെസ്റ്റ് സ്‌കേറ്റ്‌സ് മോട്ടോയിൽ പങ്കെടുത്താണ് ഹരിനന്ദൻ നേട്ടം കൈവരിച്ചത്. കർണ്ണാടക ബൽഗാമിൽ ശിവഗംഗ റോളർ സ്‌കേറ്റിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മേയ് 28 മുതൽ ജൂൺ 3 വരെയായിരുന്നു സ്‌കേറ്റിംഗ് പരിപാടി. കേരളത്തിൽനിന്ന് 28 കുട്ടികൾ സ്‌കേറ്റിംഗിൽ പങ്കെടുത്തു. പള്ളിക്കര ദാറുൽ സലാംസ്‌കൂളിലെ ത്രീ എസ് ചാംപ് സ്‌പോർട്‌സ് അക്കാഡമിയിലാണ് ഹരിനന്ദൻ റോളർ സ്‌കേറ്റിംഗ് പരിശീലിക്കുന്നത്. തൃപ്പൂണിത്തുറ തയ്യിൽ വീട്ടിൽ ഡോ.പാർവതി സജീവിന്റെയും ബിസിനസുകാരനായ സജീവ് എസ്.നായരുടെയും മകനാണ്.