കിഴക്കമ്പലം: പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടത്തിന്റെ നാലാമത് പരിപാടി പഴങ്ങനാട്, മാതുകുളങ്ങര, എടക്കാലക്കര, മുട്ടംതോട്ടിൽ ബിജു സ്റ്റീഫന്റെ വീട്ടിൽ നടന്നു. അഡ്വ. ലിറ്റോ പാലത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ റിസ്റ്റിമോൾ കെ. റെജു, ദിയ ബേബി, ആൽഫാ റെന്നി, എലസ് ബാബു, അലീന കെ. ബിജു എന്നിവരെ അനുമോദിച്ചു. കെ.ജെ. ജോർജ് അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി കെ.എം. മഹേഷ്, സെബിൻ പൗലോസ്, എം.വി. ജോർജ്, അഡ്വ. റെന്നി അഗസ്റ്റിൻ, കെ.എം. മനോജ് തുടങ്ങിയവർ സംസാരിച്ചു.