കൊച്ചി: ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, താലൂക്ക് കൺവീനർമാർ എന്നിവരുടെ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാരിനെ സഹായിക്കുന്നതിനു രൂപീകരിച്ചിട്ടുള്ള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയാണ് ഐ.എ.ജി. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ ഐ.എ.ജി വഹിക്കേണ്ട പങ്കിനെക്കുറിച്ച് യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വിശദീകരിച്ചു. ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ. ദേവൻ, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.