മൂവാറ്റുപുഴ: അഗ്നിപഥ് പദ്ധതിയിലെ കേന്ദ്ര സർക്കാരിന്റെ യുവജന വഞ്ചനനയം തിരുത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകൾ മൂവാറ്റുപുഴയിൽ നൈറ്റ് മാർച്ച് നടത്തി. പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ കെ.പി. ജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പി.ബി.ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, പ്രസിഡന്റ് എം.എ.റിയാസ് ഖാൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി.നിസാർ, അൻഷാദ് തേനലിൽ എന്നിവർ സംസാരിച്ചു.