മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ മേഖലാ സമിതിയുടെ നേതൃത്വത്തിൽ വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി ഇന്ന് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. വൈകിട്ട് 3ന് വാഴപ്പിള്ളി ജെ.ബി സ്കൂളിൽ നടക്കുന്ന ക്ലാസ് നിർമ്മല കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.ഫെൽസ് സാജു നയിക്കും. വാർഡ് കൗൺസിലർ കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.