
കൊച്ചി: സപ്ലൈകോ സ്ഥാപകദിനാഘോഷവും സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാഡമിയുടെ ഉദ്ഘാടനവും മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. പ്രവർത്തനമികവ് നിലനിറുത്തിയാലേ സപ്ലൈകോയ്ക്ക് മുന്നോട്ടുപോകാനാവൂ എന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ജോലി സംബന്ധിച്ച പ്രൊഫഷണലായി പരിശീലനം നൽകുകയാണ് ട്രെയിനിംഗ് അക്കാഡമിയുടെ ലക്ഷ്യം. സപ്ലൈകോ ഡിജിറ്റൽ മാഗസിൻ, തീം സോംഗ് എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീവ് പട്ട്‌ജോഷി അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ ജനറൽ മാനേജർ ബി.അശോകൻ, അഡിഷനൽ ജനറൽ മാനേജർ ആർ.എൻ.സതീഷ് എന്നിവർ സംസാരിച്ചു.