പറവൂർ. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കാൻ പെൺകുട്ടികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന കളരി പരിശീലനം ഖലൂരിക കളരി കേന്ദ്രത്തിൽ ആരംഭിച്ചു. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമായ പെൺകുട്ടികൾക്കാണ് പരിശീലനം. ജില്ലയിലെ മൂന്ന് സെന്ററുകളിൽ ഒന്നാണ് പറവൂർ നഗരസഭയ്ക്ക് കീഴിലുള്ളത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനു വട്ടത്തറ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്‌ സൂപ്പവൈസർ വി.പി. രജനി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്, ജയദേവൻ, സീന തുടങ്ങിയവർ പങ്കെടുത്തു.