പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച വോളിബാൾ സ്പോർട്സ് ഹോസ്റ്റലിലെ കായികതാരങ്ങൾക്ക് പറവൂത്തറ സ്നേഹകൂട്ടായ്മ സൈക്കിൾ നൽകി. കായിക അദ്ധ്യാപകൻ ടി.ആർ. ബിന്നി, മുത്തൂറ്റ് വോളിബാൾ അക്കാഡമി പരിശീലകൻ രാജൻ, പി.ടി.എ കമ്മിറ്റി അംഗം ജിനീഷ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.