
മൂവാറ്റുപുഴ: വായനപക്ഷാചരണത്തിന്റെ ഭാഗമായി മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എം.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ഇ.എ.ഹരിദാസും വാർഡ് അംഗം ജയശ്രീ ശ്രീധരനും പഠനോപകരണങ്ങൾ കൈമാറി. കെ.വി. വിഷ്ണു, കെ.എൻ. മോഹനൻ, മേരി സന്തോഷ് എന്നിവർ സംസാരിച്ചു.