ആലുവ:സീപോർട്ട് - എയർപോർട്ട് റോഡ്, കീഴ്മാട് സർക്കുലർ റോഡ്, എടത്തല - തേവയ്ക്കൽ റോഡ്, ആലുവ മാർക്കറ്റ്, കുട്ടികളുടെ പാർക്ക്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ബി.ജെ.പി. ആലുവ മണ്ഡലം സമ്പൂർണ്ണ സമിതി യോഗം ആവശ്യപ്പെട്ടു. മദ്ധ്യമേഖല ജനറൽ സെക്രട്ടറി വി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, നേതാക്കളായ എ.സി. സന്തോഷ്, രമണൻ ചേലാകുന്ന്, അപ്പു മണ്ണാച്ചേരി, എം.യു. ഗോപു കൃഷ്ണൻ, ബേബി നമ്പേലി, ജോയ് ആലുവ, കെ.ആർ. രാജശേഖരൻ, ശ്രീവിദ്യ ബൈജു, വിനു മുട്ടം, വൈശാഖ് രവീന്ദ്രൻ, എം.എം. സിദ്ധാർത്ഥൻ, അനിൽകുമാർ, ഇല്ലിയാസ് അലി തുടങ്ങിയവർ പ്രസംഗിച്ചു.