ആലങ്ങാട്: അഡ്വ. കെ.കെ. ധർമ്മലാലിന്റെ നിര്യാണത്തിൽ രാഷ്ട്രീയ കക്ഷികൾ അനുശോചിച്ചു. കൊങ്ങോർപ്പിള്ളിയിൽ നടന്ന അനുശോചന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂർ അദ്ധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.എം. ജില്ല കമ്മിറ്റി അംഗം എം.കെ.ബാബു, ഡേവിസ് ഓട്ടോക്കാരൻ, സി.കെ.ഗിരീ, എം.ഡി. ഫെല്ലി, പി.കെ. സുരേഷ് ബാബു, പി.എ. രവീന്ദ്രനാഥൻ എം.പി. റഷീദ്, ലിയാക്കത്തലി മൂപ്പൻ, റോജിൻ ദേവസി, പി.വി.മോഹനൻ, സാബു പണിക്കശ്ശേരി, നിജിത ഹിതിൻ, ജോബ് കുറുപ്പത്ത്, ജോഷി പേരേപ്പറമ്പിൽ, വർഗീസ് പട്ടമന, മുഹമ്മദ് നിലയിടത്ത്, സലാം ചീരക്കുഴി, വി.കെ. ഔസേപ്പച്ചൻ, ഫ്രാൻസിസ് മട്ടക്കൽ, മുഹമ്മദ് ഷാ തുടങ്ങിയവർ പ്രസംഗിച്ചു.