
തൃപ്പൂണിത്തുറ: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്.എഫ്.ഐ ആക്രമണത്തിനെതിരെ ഉദയംപേരൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ എം.പി. ഷൈമോൻ, സാജു പൊങ്ങലായി ഡി.സി.സി. സെക്രട്ടറി രാജു പി. നായർ, ഗോപിദാസ്, ഇ.പി. ദാസൻ, കമൽ ഗിപ്ര, കെ.വി. രത്നാകരൻ, എ. പി. ജോൺ, ടി.ആർ. രാജു, പി.എ. തങ്കച്ചൻ, കുര്യാക്കോസ് പഴമ്പിളി, ആനി അഗസ്റ്റിൻ, വിനോദ് ചന്ദ്രൻ, ജോമി സെബാസ്റ്റ്യൻ, ജോൺസൺ മുളക്കുളം, ബിനു ജോഷി, കെ.ബി. അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.