കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സ്റ്റൂഡന്റ്സ് യൂണിയന്റെ 2022 - 23 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർവ്വകലാശാല സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ യൂണിയൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഫെമിന ജോർജ് യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ ചെയർമാൻ പി. നിധിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. ജാംഷിയ സ്വാഗതവും വൈസ് ചെയർമാൻ ആദ്യത്യ അരുൺ നന്ദിയും പറഞ്ഞു.