ആലുവ: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മദ്ധ്യവയസ്കന്റെ ബന്ധുക്കളുടെ ഫോണുകൾ നിശ്ചലം. ആലുവ പൊലീസ് ഇന്നലെ പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് സഹോദരന്മാരുടെയും സഹോദരിയുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചൂർണിക്കര അമ്പാട്ടുകാവിന് സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെ (54)നെയാണ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് എറണാകുളം ജില്ലാ ആശുപത്രിയിലാക്കിയത്. 16 വർഷമാായി ഭാര്യയും മകളുമായി രാധാകൃഷ്ണന് ബന്ധമില്ല. ബന്ധുക്കൾക്കെതിരെ പഞ്ചായത്ത് അധികൃതർ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.