തൃക്കാക്കര: നമ്പർ പ്ലേറ്റ് ഇല്ലാതെ കറങ്ങിനടന്ന ന്യൂജെൻ ബൈക്ക് മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ റേസിൽ പിടികൂടി. ചിത്രങ്ങളും വീഡിയോയും സഹിതം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ജി.അനന്തകൃഷ്ണന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബൈക്ക് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി 23കാരന്റേതായിരുന്നു ബൈക്ക്. വാഹനത്തിന്റെ പിന്നിലെ നമ്പർ പ്ളേറ്റ് നീക്കം ചെയ്ത നിലയിലായിരുന്നു.