കോതമംഗലം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മാരത്തണിന് കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.എക്സ്. ജസ്റ്റിൻ നയിച്ച മാരത്തൺ സംഘത്തെ ആന്റണി ജോൺ എം.എൽ.എ സ്വീകരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ആശംസ അർപ്പിച്ചു. മൂവാറ്റുപുഴ, കോലഞ്ചേരി,പുത്തൻകുരിശ്, മാമല, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ പര്യടനം നടത്തിയ മാരത്തൺ കച്ചേരിപ്പടി ഡിവിഷണൽ ഓഫീസിൽ സമാപിച്ചു.