കുറുപ്പംപടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മുടക്കുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാം ഘട്ടം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ജോസ് എ.പോൾ, കെ.ജെ.മാത്യു, വൽസ വേലായുധൻ അംഗങ്ങളായ അനാമിക, ഡോളി, കൃഷി ഓഫീസർ ഹാജിറ, ടി.കെ. സണ്ണി എന്നിവർ സംസാരിച്ചു.