കുറുപ്പംപടി: മണ്ണിനടിയിലെ മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന റോബോട്ടിക് വാഹനം വികസിപ്പിച്ച സി.ആർ.പി.എഫ് ഉദ്ദ്യോഗസ്ഥൻ തുരുത്തി കരിപ്പേലിക്കുടി കെ.കെ.സന്തോഷിന് ജന്മനാടിന്റെ ആദരം. 200 മീറ്റർ ദൂരത്തു നിന്ന് കുഴിച്ചിട്ടിരിക്കുന്ന മൈനുകൾ കണ്ടെത്തി പുറത്തെടുക്കാൻ ശേഷിയുള്ള റിമോട്ട് വാഹനം കൂടിയാണിത്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ സന്തോഷിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, തുരുത്തി എ.ഡി.എസ് പ്രസിഡന്റ് സാലി ബിജോയ് എന്നിവർ പങ്കെടുത്തു.