തിരുവാണിയൂർ: കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ 'മഴക്കാല രോഗങ്ങളും പ്രതിരോധവും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. കെമിസ്റ്റ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസേർച്ചിലെ ഫാർമക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏഴാം സെമസ്റ്റർ ബി.ഫാം വിദ്യാർത്ഥിനി അലൻ ആനി ഷിബു ക്ലാസ് എടുത്തു.