കളമശേരി: ഫിൻലാന്റിൽ വച്ച് നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്‌ മീറ്റിനുള്ള ഇന്ത്യൻ ടീമിലെ കേരളത്തിൽ നിന്നുള്ള താരങ്ങളായ മുൻ എം .എൽ. എ എം.ജെ. ജേക്കബ്, മുഹമ്മദ് അഷ്‌റഫ്‌, സുജിത് കുമാർ, പദ്മനാഭ ചെട്ടി, അനിൽ കുമാർ എന്നിവർക്ക് കേരള സ്റ്റേറ്റ് മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി. ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എൽദോ എബ്രഹാം, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റും ജില്ലാ വർക്കിംഗ് പ്രസിഡന്റുമായ എം.എസ്. ജോസഫ്, സ്റ്റേറ്റ് ട്രഷററും ജില്ലാ സെക്രട്ടറിയുമായ പി. എം അസൈനാർ എന്നിവർ പങ്കെടുത്തു.