കോലഞ്ചേരി: മുച്ചക്രവാഹനത്തിൽ സഞ്ചരിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ഭിന്നശേഷിക്കാർക്ക് തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി മഴക്കോട്ട് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജനറൽ സെക്രട്ടറി കെ.കെ.ബഷീർ അദ്ധ്യക്ഷനായി. സംസ്ഥാന ജോ.സെക്രട്ടറി രാജീവ് പള്ളുരുത്തി,പോൾ വെട്ടിക്കാടൻ, കെ.വൈ. ജോർജ്കുട്ടി, പൈലി നെല്ലിമറ്റം, കെ.ഒ.ഗോപാലൻ, മണി ശർമ, ദീപാമണി, ടി.ഒ.പരീത്, എം.കെ.സുധാകരൻ, മത്തായി വാരപ്പെട്ടി, ബഷീർ പോഞ്ഞാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.