കൊച്ചി: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച തീരുമാനം പിൻവിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രവർത്തക സമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി ,അയൂബ് മേലേടത്ത് ,രജ്ഞിത്ത് ഏബ്രഹാം തോമസ് ,ആന്റണി ജോസഫ് ,ജില്ലാ ഭാരവാഹികളായ ഷാജി ഏബ്രഹാം, സുധീഷ് നായർ ,ഉഷാ ജയകുമാർ, എം.ജെ. മാത്യു, ജേക്കബ് ഫിലിപ്പ്, പി.എസ്.സി നായർ, ടോമി മാളിയേക്കൽ,കെ.എച്ച്. ഷംസുദീൻ, എ.സി. സുധീർനാഥ് എന്നിവർ സംസാരിച്ചു.