കുറുപ്പംപടി: കൊതുകുനശീകരണത്തിന്റെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തുരുത്തിയിൽ ഡ്രൈ ഡേ ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, എ.ഡി.എസ് പ്രസിഡന്റ് സാലി ബിജോയ്, ആശ വർക്കർ മോളി. ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.