കാലടി: തുറവൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് ആശാൻപടിയിലെ 56-ാം നമ്പർ അങ്കണവാടിയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സിജോ ചൊവ്വരാൻ പരിശോധന നടത്തി. വാർഡ് അംഗം സിനി സുനിൽ, അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗം ബാലകൃഷ്ണൻ എന്നിവരോടൊപ്പമാണ് സിജോ ചൊവ്വരാൻ അങ്കണവാടി സന്ദർശിച്ചത്.
പതിനേഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. വർക്കർ ഷൈനി വർഗീസ് എട്ട് വർഷം മുൻപ് സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് നേടിയിരുന്നു. അടുക്കളയും സ്റ്റോർ റൂമും പരിസരവും പരിശോധിച്ച സിജോ ചൊവ്വരാനും സംഘവും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.