
കൊച്ചി: എറണാകുളം അർബൻ സഹകരണ സംഘം നിര്യാതനായ മുൻ ഭരണ സമിതി അംഗം കെ.കെ. ശിവന്റെ സ്മരണയ്ക്കായി ആവിഷ്‌കരിച്ച ഓർമ്മത്തോപ്പ് പദ്ധതി കൊച്ചി മേയർ എം. അനിൽകുമാർ മാവിൻത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവന്റെ ഭാര്യയും കൗൺസിലറുമായ ബിന്ദു ശിവൻ ഓർമ്മമരം നട്ടു. വാർഡ് കൗൺസിലർ എസ്. ശശികല ഗീതയ്ക്ക് മാവിൻത്തൈ നൽകി വൃക്ഷത്തൈ വിതരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് അഡ്വ. എൻ.സതീശ്, ശ്രീ. പ്രഭാകരനായിക്, അഡ്വ. മനു റോയ് എന്നിവർ സംഘാംഗങ്ങൾക്ക് മാവിൻത്തൈ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് അനിൽ രാധാകൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു.