കാലടി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രീമൂലനഗരത്ത് പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആന്റു എന്നിവർ സംസാരിച്ചു.