അങ്കമാലി: ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി തുറവൂർ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. അക്കാഡമി മുഖ്യപരിശീലകൻ കെ. പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി ലഹരിവിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് അംഗം എം.പി. മാർട്ടിൻ, വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ, യൂത്ത് കോ ഓർഡിനേറ്റർ ആന്റണി തോമസ്,നോബിൾ തോമസ്,ശ്യാം കിടങ്ങൂരാൻ എന്നിവർ സംസാരിച്ചു.