അങ്കമാലി- സി.എസ്.എ ലൈബ്രറിയും "ആവാസ് " വായനക്കൂട്ടവും ചേർന്ന് പി.എൻ.പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം പി. എൻ. പണിക്കർ അവാർഡ് ജേതാവ് ടി.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ജി. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. കെ. സുരേഷ്, പി.വി.റാഫേൽ, എ.എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു. സി.എസ്.എ സെക്രട്ടറി ഇൻ ചാർജ് പി.വി. ടോണി സന്നിഹിതനായിരുന്നു.