പള്ളുരുത്തി: മദ്ധ്യപ്രദേശിൽ നടന്ന ദേശീയ മുയ് തായ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പായി കേരളത്തിന് വേണ്ടി മെഡൽ നേടിയ പള്ളുരുത്തി സ്വദേശി ദീൻ ദയാൽ ദയാപരന് ഹിന്ദു ഐക്യവേദി കൊച്ചി താലൂക്കിന്റെ നേതൃത്വത്തിൽ ആദരം നൽകി. താലൂക്ക് അദ്ധ്യക്ഷൻ ടി.പി.പത്മനാഭൻ പുരസ്കാരം സമർപ്പിച്ചു. ജില്ലാ സമിതി അംഗം രാഗിണി തുളസിദാസ് പൊന്നാടയണിയിച്ചു. വി.കെ.സുദേവൻ ആശംസകൾ അർപ്പിച്ചു. പി. പി. മനോജ് , എ.കെ.അജയകുമാർ, കെ.എൻ.നന്ദകുമാർ, എം.എച്ച് ഭഗവത് സിംഗ്, ഹേമസാജൻ, ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.