പള്ളുരുത്തി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്. പ്രസിഡന്റ് എം.ടി. മണികണ്ഠൻ അദ്ധ്യക്ഷനായി. ഒ.ബി.സി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.എസ്. സുമേഷ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുദേവൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.യു. രാജേഷ് കുമാർ,റാണി ഷൈൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പങ്കജാക്ഷി, മണ്ഡലം സെക്രട്ടറി മോഹൻലാൽ , സനിൽ കുമാർ, ട്രഷറർ ശ്രീകാന്ത്, കമ്മിറ്റി അംഗം റിനിൽ,ഏരിയാ ഭാരവാഹികളായ വിപിൻ, സലിം, ഹബി, പൊന്നൻ, ലാലൻ, ബാബു, ഹെൻറി എന്നിവർ നേതൃത്വം കൊടുത്തു .