കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിലെ നിർദ്ധന കാൻസർ രോഗികൾക്ക് ഒരു വർഷത്തേക്ക് ഡയാലിസിസിനായി പിണ്ടിമന ഗ്രാമീൺനിധി ബാങ്ക് 1,56,000 രൂപ കൈമാറി.

ആന്റണി ജോൺ എംഎൽഎയ്ക്ക് ബാങ്ക് ചെയർമാൻ എം.പി.സുനിൽകുമാർ ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, പഞ്ചായത്ത് അംഗം ലാലി ജോയി, സിജി ആന്റണി, ലത ഷാജി, ഗ്രാമീൺനിധി മാനേജിംഗ് ഡയറക്ടർ വി.ഡി.മോഹനൻ, ഡയറക്ടർമാരായ ടി.എം.ബേബി, ചിന്റു സജീവൻ തുടങ്ങിയവർ സംസാരിച്ചു. ആശാ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.