തോപ്പുംപടി: വൈദ്യുതി ചാർജ് വർദ്ധനവ് ചെറുകിട- വൻകിട വ്യവസായങ്ങൾ വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വികാസ് അഗർവാൾ അഭിപ്രായപ്പെട്ടു . കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വൈദ്യുതി ചാർജ് വർദ്ധനവ് ഒരു ഷോക്കാണ്.

വ്യവസായ സംരംഭകർ വലിയ നിക്ഷേപങ്ങൾ നടത്തി ആസൂത്രണം ചെയ്ത പദ്ധതികൾ അപ്രതീക്ഷിതമായ വൈദ്യുതി ചാർജ് വർദ്ധനവ് മൂലം താളം തെറ്റും. കുറഞ്ഞത് ഒന്നോ രണ്ടോ കൊല്ലത്തേക്കെങ്കിലും വൈദ്യതി ചാർജ് വർദ്ധനവ് മാറ്റിവയ്ക്കണം.