പള്ളുരുത്തി: രക്തം കട്ടപിടിക്കുന്ന ഗുരുതര രോഗത്തിന്റെ ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവഴിച്ച് തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഷ്ടപ്പെടുന്ന നിർദ്ധന കുടുംബത്തിലെ അംഗമായ ഇടക്കൊച്ചി സ്വദേശി തളിയശേരി ആൽഫിൻ ആന്റണിക്ക് ചികിത്സാസഹായമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുങ്കി ചലഞ്ചിന് തുടക്കം കുറിച്ചു. ആദ്യ കൂപ്പൺ പൊതുപ്രവർത്തകനായ സതീഷ് പടക്കാറയ്ക്ക് നൽകി കൊണ്ട് കെ.ബാബു എം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് ഫെർബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ. റോബർട്ട് , അഭിലാഷ് തോപ്പിൽ , ജീജ ടെൻസൻ, നിമൽ ജോസഫ് , അനീഷ് തോപ്പിൽ , റോമിയ ഷൈജു, കിരൺ ജോസ് , ടി.ജെ. റോബൻ , ജാക്വവിൻ ജെയിംസ്, ഫ്രാൻസിസ് നിക്സൺ, അക്ഷയ് അലക്സ് എന്നിവർ സംസാരിച്ചു.