t

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട 1103-ാം നമ്പർ ശാഖയുടെ 72-ാമത് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ശാഖാ പ്രസിഡന്റ് ഈ.എൻ. മണിയപ്പൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു. സെക്രട്ടറി കെ.കെ. അരുൺകാന്ത് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ദീർഘകാലം പ്രസിഡന്റായി സേവനം അനുഷ്ഠിച്ച കെ.എസ്. സദാനന്ദൻ, സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച പി.സി. അങ്കൻ എന്നിവരുടെ ഛായാചിത്രത്തിന്റെ അനാച്ഛാദനം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ നിർവ്വഹിച്ചു.